അവധിക്കാല യാത്രയിൽ മോഷണക്കേസുകൾ കൂടുന്നു; യാത്ര ചെയ്യുന്നവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

  • 05/06/2024


കുവൈത്ത് സിറ്റി: വേനൽക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യക്തിഗത വസ്‌തുക്കളും പാസ്‌പോർട്ടുകളും മോഷണം പോകുന്ന കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വിദേശത്തുള്ള കുവൈത്ത് സ്റ്റേറ്റ് മിഷനുകളുമായും കുവൈത്തിലും പുറത്തുമുള്ള കോൺസുലാർ കമ്മ്യൂണിക്കേഷൻ സർവീസ് സെൻ്ററുമായും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Related News