എല്ലാ ജീവനക്കാർക്കും വിരലടയാള സംവിധാനം ബാധകമാക്കി ആരോ​ഗ്യ മന്ത്രാലയം

  • 05/06/2024


കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാർക്കും വിരലടയാള സംവിധാനം ബാധകമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഹാജർ നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്. ഓവർടൈം ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാവർക്കും ഈ തീരുമാനം ബാധകമാണ്. മന്ത്രാലയത്തിൻ്റെ ഓഫീസിലെയും കേന്ദ്ര വകുപ്പുകളിലെയും ജോലി സമയം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും മുമ്പ് വിരലടയാളം പതിക്കാത്ത ജീവനക്കാരുടെ വിരലടയാളം എടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൻ്റെ ഫലം വരുന്നത് വരെ ശുശ്രൂഷാ കേന്ദ്രത്തിലെ ഫാർമസി മേധാവിയെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

Related News