സന്തോഷവർത്ത; കുവൈറ്റ് മൃഗശാല കൂടുതൽ സൗകര്യങ്ങളോടെ ഉടൻ തുറക്കും

  • 05/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ മൃഗശാല നാല് വർഷമായി അടച്ചിട്ടിരിക്കുകയാണ് . വെള്ളക്കടുവ, വെളുത്ത മയിൽ തുടങ്ങിയ അപൂർവ ഇനങ്ങളുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ ഒരു സങ്കേതമാണ് കുവൈത്തിലെ മൃഗശാല. മഹാമാരി പടര്‍ന്ന സമയത്ത് മൃഗശാല താൽക്കാലികമായി അടച്ചിടുകയായിരുന്നു. അടച്ചുപൂട്ടുന്നതിന് മുമ്പ് പൗരന്മാരും താമസക്കാരും പതിവായി മൃഗശാല സന്ദർശിച്ചിരുന്നു. സ്കൂള്‍ കുട്ടികളുടെ യാത്രകളിലെ പ്രിയപ്പെട്ട ഇടമായിരുന്നു മൃഗശാല. ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ പിക്നിക്കിനായി മൃഗശാലയിലേക്ക് കൊണ്ടുപോകുമായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള മൃഗങ്ങളെ നേരിട്ട് കാണുന്നത് അവർക്ക് ഒരു വലിയ അനുഭവമായിരുന്നു. മഹാമാരിയെ തുടര്‍ന്ന് മൃഗശാല പൂട്ടി. 

പൗരന്മാരുടെയും പ്രവാസികളുടെയും നിരന്തരമായ അന്യോഷണങ്ങൾക്കൊടുവിലാണ് അധികൃതർ സൂ വീണ്ടും തുറക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഒമരിയയിലെ മൃഗശാല ഒരു പുതിയ രൂപത്തിൽ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് വിവിധ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ രൂപത്തിലായിരിക്കും, പ്രത്യേകിച്ചും മൃഗശാല നിരവധി പേർ സന്ദർശിക്കുന്നതിനാൽ ഫർവാനിയ ഗവർണറേറ്റിലെ പോരായ്മകൾ പരിശോധിച്ച് പരിഹാരം കാണാൻ എല്ലാ മന്ത്രാലയങ്ങളുടെയും കമ്മിറ്റി രൂപീകരിക്കുമെന്നും യോഗത്തിൽ അറിയിച്ചു.

Related News