പൊതുമാപ്പ് കാലാവധി തീരാൻ എട്ട് ദിനം ബാക്കി; നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കുവൈത്ത്

  • 09/06/2024


കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലവധി തീരാൻ എട്ട് ദിനം ബാക്കി മാത്രം ബാക്കി നില്‍ക്കേ റെസിഡൻസി നിയമലംഘരെ സഹായിക്കാനുള്ള ശ്രമങ്ങൾ ഊര്‍ജിതപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ, ആറ് ഗവർണറേറ്റുകളിലായി പ്രതിദിനം ശരാശരി 1,000 നിയമലംഘരുടെ നടപടിക്രമങ്ങൾ മന്ത്രാലയം പ്രോസസ്സ് ചെയ്തിട്ടുണ്ട്. കൂടാതെ മുബാറക് അൽ കബീർ, അൽ റാഖി എന്നിവിടങ്ങളിലായി രണ്ട് അധിക കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു.

പൊതുമാപ്പ് സമയപരിധി അവസാനിക്കാൻ പോകുമ്പോൾ, ബ്രിഗേഡിയർ ജനറൽ അൽ മുതൈരി ഡെഡ്‌ലൈന് ശേഷമുള്ള സുരക്ഷാ പദ്ധതികൾ വിശദീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലും ബിസിനസ്സുകളിലും വിപുലമായ ക്യാമ്പയിനുകൾ നടത്തും. സുരക്ഷാ കരാറുകൾ പ്രകാരം കുവൈത്തിൽ നിന്നും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്നും ആജീവനാന്ത നിരോധനത്തോടെ നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യും. നിയമലംഘകർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. റെസിഡൻസി നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലവധി നീട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News