കുവൈത്തിൽ ഈദ് അവധി പ്രഖ്യാപിച്ചു

  • 11/06/2024

 


കുവൈറ്റ് സിറ്റി : ബലിപെരുന്നാൾ പ്രമാണിച്ച് ജൂൺ 16 മുതൽ ചൊവ്വാഴ്ച ജൂൺ 18 വരെ രാജ്യവ്യാപകമായി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു, എല്ലാ മന്ത്രാലയങ്ങളുടെയും സ്റ്റേറ്റ് ബോഡികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് കാബിനറ്റ് ഇന്ന് തീരുമാനിച്ചു. മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം. മന്ത്രാലയങ്ങൾ ബുധനാഴ്ച (ജൂൺ 19) മുതൽ പ്രവർത്തനം ആരംഭിക്കും.

Related News