കുവൈത്തിലെ പ്രവാസി ആരോഗ്യ പ്രവർത്തകരിൽ 75 ശതമാനവും അതിക്രമം നേരിടുന്നുവെന്ന് പഠനം

  • 11/06/2024


കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ നേരിടുന്ന അതിക്രമത്തിന്റെ തോത് വളരെ കൂടുതലാണെന്ന് പഠനം. മറ്റ് മേഖലകളിലെ തൊഴിലാളികളെ അപേക്ഷിച്ച് ആരോ​ഗ്യ വകുപ്പ് ജീവനക്കാർ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പഠനം പുറത്ത് വിട്ടിരിക്കുന്നത്. 76.7 ശതമാനം പ്രവാസി ഡോക്ടർമാരും നഴ്സുമാരും, ആകെ 294 വ്യക്തികൾ എന്ന നിലയിൽ ലിംഗഭേദവും തൊഴിൽപരവുമായ അക്രമം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡിസ്പെൻസറി ജീവനക്കാരിൽ 85.9 ശതമാനം, മൊത്തം 383 വ്യക്തികൾ ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുണ്ട്. 77.3 ശതമാനം പേർ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ട്. 48.8 ശതമാനം പേർ മാനസിക പീഡനം നേരിട്ടു. 20.3 ശതമാനം പേർ വാക്കാലുള്ള ആക്രമണം നേരിട്ടു; 15 ശതമാനം പേർക്കാണ് ഭീഷണി നേരിടേണ്ടി വന്നത്. 1.9 ശതമാനം പേർ ലൈംഗികാതിക്രമം അനുഭവിച്ചവരും 6.4 ശതമാനം പേർ വംശീയ വിദ്വേഷത്തിന് ഇരയായവരുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News