മംഗഫ് ദുരന്തം: കെ കെ എം എ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

  • 28/06/2024


കുവൈത്ത് : 
പ്രവാസലോക മന:സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കുവൈറ്റ് രാജ്യത്തെ യാകെ ഭീതിയിലാഴ്ത്തി അമ്പത്തോളം മനുഷ്യ രുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക് പരിക്കേൾക്കുകയും ചെയ്ത മംഗഫ് ദുരന്തത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അതിയായ ദുഃഖവും വേദനയും രേഖപ്പെടുത്തി.ഫഹഹീൽ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു 
കുവൈറ്റ് NBTC കമ്പനിയുടെ താമസ സ്ഥല സംഭവിച്ച മഹാ ദുരന്തത്തെ അനുസരിച്ചു കൊണ്ട് കെ കെ എം എ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ഒ പി ശറഫുദ്ധീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു 
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞു പോയ സഹോദരന്മാരുടെയും കുടുംബത്തിന്റെയും പരിക്ക് പറ്റി ചികിത്സ യിൽ കഴിയുന്ന സഹോദരന്മാരുടെ വേദനയിലും പങ്കു ചേരുകയും അവർക്ക് യഥാർത്യയവുമായി പൊരുത്തപ്പെടുവാനും ക്ഷമിക്കുവാനും നാഥൻ കരുത്ത് നൽകട്ടെ എന്ന പ്രാർത്ഥിക്കുകയും ചെയുന്നതായി പ്രമേയത്തിൽ പറഞ്ഞു 
കുവൈത്ത് ഭരണാധികാരികളുടെ ഇടപെടലുകളുംസഹായങ്ങളും കുവൈറ്റി ജനതയും പൊതു സമൂഹവും ഏറെ ആദരവോടെ സ്മരിക്കുന്നതായി പ്രമേയത്തിൽ തുടർന്ന് അഭിപ്രായപ്പെട്ടുകെ കെ എം എ കേന്ദ്ര പ്രസിഡന്റ് കെ ബഷീർ ആദ്യക്ഷം വഹിച്ചു കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി കെ സി അബ്ദുൽ കരീം സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അലി കടിഞ്ഞി മൂല നന്ദി പറഞ്ഞു 
NEWS BY KKMA
ചിത്രം : പ്രാർത്ഥന സദസ്സ് 
28/06/24

Related News