റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ഇന്റർ ടൂർണമെന്റ് ചാബ്യൻഷിപ്പ് സംഘടിപ്പിച്ചു

  • 02/07/2024


50 ലേറെ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബിഗിനർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
അഡ്വാൻസ് വിഭാഗത്തിൽ ബദർ - ബാസിത് ടീമും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജി. എം ഖാൻ- ശിവകുമാർ ടീമും ബിഗിനർ വിഭാഗത്തിൽ സുരേഷ് - സേഷു ടീമും കിരീടം നേടി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബ് ഭാരവാഹികളായ പ്രകാശ് മുട്ടേൽ,വിൽ‌സൺ ജോർജ്,ബിനോയ്‌ തോമസ്, പ്രശാന്ത് മനുവൽ, രാജു ഇട്ടൻ, ഷാജി വർഗീസ് എന്നീവര്‍ ചേര്‍ന്ന് കൈമാറി...
ഫ്രാൻസിസ് പുതുശ്ശേരി, അജോ, ഡോൺ, ജൂവന്ന, ഫിലിപ്പ്, സനൂജ്, സജീവ്, ജോളി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Related News