കെ കെ എം എ അനുമോദന സദസ്സും, മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കുന്നു

  • 04/07/2024


കുവൈത്ത് :
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായവരുടെ മക്കൾക്കുള്ള അനുമോദന പരിപാടികൾക്ക് തുടക്കമായി. കേരളത്തിലെ വിവിധ ജില്ലകളെ കേന്ദ്രീകരിച്ച് നടത്തുന്ന അനുമോദന സദസ്സ് ജൂലൈ 6 ്ന് കണ്ണൂർ താണക്കുള്ള നോളജ് സെൻ്ററിൽ തുടക്കമാകും.
SSLC,+2 ക്ലാസുകളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിക്കുന്നതോടൊപ്പം മോട്ടിവേഷൻ ക്ലാസ്സും, ലഹരി വിരുദ്ധ ക്ലാസും കൂടി ഉൾപ്പെടുത്തിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത് . 
കെ കെ എം എ സംസ്ഥാന കമ്മിറ്റിയുടെ സാന്നിധ്യത്തിൽ വിവിധ ( കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കാസർഗോഡ്, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ കൊല്ലം ) ജില്ലകളിലായി 655 കുട്ടികളെയാണ് കെ കെ എം എ ഈ വർഷം ആദരിക്കുന്നത്.
കേരള വഖഫ് ബോർഡ് മെമ്പർ പി വി സൈനുദ്ധീൻ ഉത്ഘാടനം നിർവഹിക്കുന്ന കണ്ണൂർ, പരിപാടിയിൽ സി ജി യുടെ പ്രമുഖ മൊട്ടിവേറ്റർമാരായ നസറുൽ ഇസ്ലാം, അഷ്റഫ് പെടേന എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിക്കും 
ചടങ്ങിൽ വെച്ച് കണ്ണൂർ ജില്ലയിലുള്ള കെ കെ എം എ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സദസ്സിൽ വെച്ച് വിതരണം ചെയ്യും. നാട്ടിലുള്ള കെ കെ എം എ നേതാക്കളും സംസ്ഥാന, ജില്ലാ നേതാക്കളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കും  

Related News