അസ്‌ലം പാനൂരിന് കെ.കെ.എം.എ ജലീബ് ബ്രാഞ്ച് യാത്രയയിപ്പ് നൽകി

  • 11/07/2024



കുവൈത്ത് : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് റിലീഫ് വൈസ് പ്രസിഡന്റ് അസ്ലം പാനൂരിനു കെ കെ എം എ ജലീബ് ഊഷ്മളമായ യാത്ര യായപ്പ് നൽകി.കുവൈറ്റിൽ പതിനേഴു വർഷം പിന്നിട്ട ഒരു നല്ല സംഘടകൻ പ്രവർത്ത വീഥിയിൽ പ്രസ്ഥാനത്തിന് ഒട്ടേറെ വ്യക്തി മുദ്ര പതി പ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം യോഗം അഭിനന്ദനങ്ങൾ അറിയിച്ചു കെ കെ എം എ ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ മുഖ്‌താർ സ്വാഗതം പറഞ്ഞു ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി അദ്ധ്യക്ഷൻ വഹിച്ചു 
കെ കെ എം എ കേന്ദ്ര നേതാക്കളായ കെ എച്ച് മുഹമ്മദ് കുഞ്ഞി,അബ്ദുൽ കലാം മൗലവി,സോണൽ ലീഡർമാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി,ഷെമീർ,ബ്രാഞ്ച് ലീഡർമാരായ സലീം രാവുത്തർ,അൻസാരി,സലീം പി,ഷഫീഖ് കണ്ണൂർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു ജലീബ് ബ്രാഞ്ച് ന്റെ ഉപഹാരം പ്രസിഡന്റ് ഖാലിദ് മൗലവി അദ്ദേഹത്തിന് കൈമാറി കബീർ കക്കാട്ടിൽ നന്ദി പ്രകാശിപ്പിച്ചു.

Related News