ഹാങ്ങോവർ ക്രിക്കറ്റ് ടീം ജയ്സി പ്രകാശനം ചെയ്തു

  • 12/07/2024


കുവൈത്ത് സിറ്റി : ഹാങ്ങോവർ ക്രിക്കറ്റ് ടീമിന്റെ 2024-2025 വർഷത്തേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. മെട്രോ മെഡിക്കൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന സ്പോൺസർ ആയ ട്രെൻഡ്‌സ് ഫർവാനിയ മാനേജർ അജ്മൽ, ടീം ക്യാപ്റ്റൻ അജീറിന് കൈമാറി പ്രകാശനം ചെയ്തു. 

ടീം മനേജർ അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ക്യാപ്റ്റൻ ഹെൻട്രി, അൻവർ, അഫ്സൽ, ഹസ്സൻ,അരുൺ, അജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related News