മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ആറാമത്തെ വലിയ ആശുപത്രിയുമായി കുവൈത്തിലെ ജാബർ അൽ അഹമ്മദ് ഹോസ്പിറ്റൽ

  • 13/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹോസ്പിറ്റലിനെ സർജിക്കൽ റിവ്യൂ കോർപ്പറേഷൻ (എസ്ആർസി) ഒരു വിശിഷ്ട ബ്രെസ്റ്റ് സർജറി സെൻ്ററായി അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ പരിചരണത്തിൻ്റെ സുരക്ഷ, ഫലപ്രാപ്തി, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ അന്താരാഷ്ട്ര അംഗീകാരമുള്ള ആരോഗ്യ സംരക്ഷണ സംഘടനയാണ് എസ്ആർസി. 2018 നവംബറിൽ സ്ഥാപിതമായ ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹോസ്പിറ്റൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മെഡിക്കൽ സെൻ്ററും ലോകത്തിലെ ആറാമത്തെ വലിയ ആശുപത്രിയുമാണ്. 720,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അഞ്ച് ഒമ്പത് നിലകളിലുള്ള ടവറുകളിലായാണ് ആശുപത്രിയുടെ പ്രവർത്തനം.

Related News