കെ കെ എം എ അനുമോദനങ്ങളും അവാർഡ് ദാനവും സംഘടിപ്പിച്ചു

  • 15/07/2024


കുവൈത്ത് : 
പുതിയ ലോകത്തിന്റെ പരിഛെദകമാണ് സോഷ്യൽ മീഡിയ നന്മകളും, തിന്മകളും ഇവിടെ നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കുള്ളു വെന്ന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനു മോദനവും, മോട്ടി വേഷൻ ക്ലാസും ഉത്ഘാടനം ചെയ്തു കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൌസിലർ അബ്ദുൽ അസീസ് മാസ്റ്റർ അഭിപ്രായപ്പെട്ടു 
കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖിറാഅത്ത് 'ഹാഷിം തങ്ങളും സ്വാഗതം യു എ ബക്കർ പറഞ്ഞു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷൻ വഹിച്ചു സാബു കീഴരിയൂർ ( റിട്ടേ : സബ്ബ് ഇൻസ്പക്ടർ )Dr. ഇസ്മയിൽ മരി തേരി ) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ്‌ നിയന്ത്രിച്ചു ' പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി ( പ്രിൻസിപ്പൾ ദഅവാ കോളേജ് ) ഉൽബോധനക്ലാസ് നടത്തി കെ കെ എം എ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ അബ്ദുള്ള. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്ത്കാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ല പ്രസിഡണ്ട്) കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ്‌ പ്രസിഡന്റ്‌ മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ്‌ സാബിർ മുമ്മദ്, പി.കെ. കുട്യാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ബഷീർ അമേത്ത് ബഷീർ നന്ദിയും പറഞ്ഞു കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Related News