കുവൈത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ കെ ഇ എ നേതാക്കൾ സന്ദർശിച്ചു

  • 18/07/2024

 കുവൈത്തിലെ മംഗഫിലെ തീപിടുത്തത്തിൽ മരണമടഞ്ഞ കാസറഗോഡ് തിക്കരിപ്പൂർ സ്വദേശി കേളുവിന്റെയും, ചെർക്കളയിലെ രഞ്ജിത്തിന്റേയും കുവൈത്തിൽ വെച്ച് മരണപ്പെട്ട അബൂബക്കർ പൂടംകല്ല് എന്നിവരുടെ കുടുംബങ്ങളെ കാസറഗോഡ് ജില്ലാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു . ചീഫ് പേട്രൺ സത്താർ കുന്നിൽ , പ്രസിഡന്റ് രാമകൃഷ്‌ണൻ കള്ളാർ , ജനറൽ സെക്രട്ടറി ഹമീദ് മധൂർ , വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച് , ജോയിൻ ട്രെഷറർ ജലീൽ ആരിക്കാടി , ഫഹീഹീൽ ഏരിയ പ്രെസിഡണ്ട് അഷ്‌റഫ് കുച്ചാനം എന്നിവർ അടങ്ങിയ സംഘമാണ്എ കുടുംബങ്ങളെ സന്ദർശിപ്പിച്ചു ആശ്വസിപ്പിച്ചത് . കൂടാതെ സംഘടനയുടെ എഫ് ബി എസ് ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ധന സഹായവും ഓരോ കുടുംബത്തിനും കൈമാറുകയും ചെയ്തു.

Related News