കെ. കെ. എം. എ നിർമാണം പൂർത്തിയാക്കിയ പ്രഥമ കുഴൽ കിണർ പൊതു സമൂഹത്തിനായി സമർപ്പിച്ചു

  • 21/07/2024


കുവൈത്ത് : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ്‌ ന്റെ കീഴിൽ ഒരു പ്രമുഖ കുവൈറ്റി സഹോദരന്റെ സഹായത്തോടെ കെ.കെ.എം.എ ഫിന്താസ് ബ്രാഞ്ച് സ്പോൺസർ ചെയ്ത പ്രഥമ കുഴൽ കിണറിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്ത് മൈലാട്ടി കെ കെ നഗറിൽ കെ. കെ. എം . എ കാസർഗോഡ് ജില്ലാ മുഖ്യ രക്ഷധികാരി പാലക്കി അബ്ദുൽ റഹ്മാൻ ഹാജി സാഹിബ്‌ നിർവഹിച്ചു 
പ്രൊജക്റ്റ്‌ കോ ഓഡി നേറ്റർ ദിലീപ് കോട്ടപ്പുറം, ജില്ലാ കെ. കെ. എം. എ പ്രസിഡന്റ് ഹമീദ് ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു പമ്പ് ഹൌസ് അടക്കം പണിത് പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കുഴൽ കിണർ വഴി നിലവിൽ പത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധ ജലം വിതരണം ചെയ്യുവാൻ സാധിക്കുമെന്ന് കെ. കെ. എം .എ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Related News