അയുദ്ധ് കുവൈത്തിന്റെ നേതൃത്ത്വിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 21/07/2024


കുവൈത്ത് തീപ്പിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് അമൃതാനന്ദമയി ദേവി ഭക്തരുടെ കൂട്ടായ്മയായ അമ്മ കുവൈത്തിന്റെ യുവജന വിഭാഗം 
അയുദ്ധ് കുവൈത്തും ഗൾഫ് സ്പിക് ട്രേഡിങ് കമ്പനിയും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി ചേർന്ന്  2024 ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 മണിവരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഏകദേശം 50 അംഗങ്ങൾ രക്തം ദാനം ചെയ്യ്തു. നിരവധി അംഗങ്ങൾ രക്തദാതാക്കൾ ആയി.

അമ്മകുവൈത് രക്ഷാധികാരി എംവി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. ബാലമുരളി, മനോജ് മവേലിക്കര, അശോക്, ഗൾഫ് സ്പിക് പ്രതിനിധി അനിൽ കുമാർ, രാജേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു, നിമിഷ് കാവാലം സ്വാഗതവും റിലേഷ് നന്ദിയും അർപ്പിച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആദരിച്ചു. സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related News