എയർ ഇന്ത്യയുടെയും, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെയും സമീപനം പ്രതിഷേധാർഹം - കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി

  • 21/07/2024


കുവൈറ്റ് : നിരന്തരമായി മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയും പകരം സംവിധാനങ്ങൾ ഏർപ്പടുത്താതിരിക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രെസ്സിൻറെയും, അതുപോലെ, കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അപര്യപ്തത പരിഹരിക്കുന്നതിൽ നിസ്സംഗത മനോഭാവം പുലർത്തുന്ന സംസ്ഥാന വിദ്യഭ്യാസ വകുപ്പിൻറെയും സമീപനം പ്രതിഷേധാർഹമാണെന്ന് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രഥമ പ്രവർത്തക സമിതി യോഗം പ്രമേയം പാസ്സാക്കി.   
പ്രസിഡണ്ട് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ മെട്രോ മെഡിക്കൽ കോർപറേറ്റ് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് നാസർ മശ്ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്, ഭാരവാഹികളായ റഹൂഫ് മശ്ഹൂർ തങ്ങൾ, എം ആർ നാസർ, ശാഹുൽ ബേപ്പൂർ, എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. ജില്ലാ ഭാരവാഹികളായ സമീർ തിക്കോടി, സാദിഖ് ടി വി , എന്നിവർ സെക്യൂരിറ്റി സ്‌കീം, മെമ്പർഷിപ് ക്യാമ്പയിൻ എന്നിവയെ കുറിച്ച് വിശദീകരിക്കുകയുണ്ടായി. 


വിവിധ മണ്ഡലം ഭാരവാഹികൾ ചർച്ചകൾക്ക് നേതൃത്വം നൽകി. കാലികമായ സംഘടനാ പ്രവർത്തനങ്ങൾ ഊർജ്വസ്വലമാക്കാനും അതുപോലെതന്നെ നൂതനമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാനും മണ്ഡലം നേതാക്കൾ നടത്തിയ ചർച്ചകളിൽ അഭിപ്രായപ്പെട്ടു.  
സെക്രട്ടറി സുഹൈൽ നൂറാംതോട്, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.   
ടി വി ലത്തീഫിൻറെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്ത് നന്ദിയും പറഞ്ഞു.


പ്രമേയങ്ങൾ :- 
1 - 
പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടികൾ എയർ ഇന്ത്യ തുടരുന്നത് അനുവദിക്കാനാവില്ല. പല അത്യവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ ദുരിതത്തിലാവുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്. രോഗവസ്ഥയിലുള്ളവരെ കാണാനും മരിച്ച മാതാപിതാക്കളെ അവസാനമായി ഒരുനോക്ക് കാണാനും യാത്ര തിരിക്കുന്ന പ്രവാസികൾ ഒന്നും രണ്ടും ദിവസം എയർപോർട്ടിൽ തങ്ങേണ്ടി വരുന്ന ഗതികേടിലാണ്. കോഴിക്കോ, കൊച്ചി, കണ്ണൂർ എയർപോർട്ടിലേക്കുള്ള യാത്രകാരാണ് എയർ ഇന്ത്യയുടെ പിടിപ്പുകേട് മൂലം വഴിയാധാരമാവുന്നത്. വിമാനം റദ്ദാകുന്ന അവസരങ്ങളിൽ, അതേ സമയത്ത് തന്നെ മറ്റുവിമാനങ്ങളിൽ പകരം സംവിധാന്നങ്ങൾ ഒരുക്കാനും അല്ലെങ്കിൽ ആ ദിവസത്തെ ടിക്കറ്റ് നിരക്കിൽ റീഫണ്ട് ചെയ്യാനും എയർ ഇന്ത്യ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


പ്രമേയം-2
മൂന്ന് അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ആഗ്രഹിച്ച സീറ്റുകളിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ ആയിരക്കണക്കിന് കുട്ടികൾ പുറത്തിരിക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അടിയന്തിരമായി അധിക ബാച്ചുകൾ അനുവദിക്കണമെന്നും, എല്ലാ വിഷയങ്ങൾക്കും A പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും ആഗ്രഹിച്ച വിഷയങ്ങൾ കിട്ടാതെ കിട്ടിയ വിഷയങ്ങളിൽ തൃപ്തിപ്പെടേണ്ട നിവൃത്തികേടിലാണുള്ളത്. സയൻസ് വിഷങ്ങൾ പഠിക്കാൻ ആഗ്രഹിച്ച വിദ്യാർത്ഥി, നിവൃത്തികേട് കൊണ്ട്, ഇതര വിഷയങ്ങളിലേക്ക് മാറി അഡ്മിഷൻ എടുക്കുമ്പോൾ, ഭാവിയിൽ ആഗ്രഹിച്ച പഠനവും ജീവിതവും അവർക്ക് നിഷേധിക്കുന്ന അവസ്ഥയാനുള്ളത്. ഇതിനു അടിയന്തര പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഇതിനായി ഒന്നിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ കുവൈറ്റ്‌ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Related News