പ്രവാസി തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും കുവൈത്ത് ഉയർത്തിപ്പിടിക്കുമെന്ന് മാൻപവർ അതോറിറ്റി

  • 25/07/2024


കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ കുവൈത്തിന്റെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കി മാൻപവർ അതോറിറ്റി. മാൻപവർ അതോറിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരം ഏകോപന സമിതിയുടെ തലവനുമായ അസീൽ അൽ മസ്യാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കടത്തും തടയുന്നതിനുള്ള ലോക ദിനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ അവന്യൂസ് മാളിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിനും കുടിയേറ്റക്കാരുടെ കള്ളക്കടത്തിനും എതിരെയുള്ള രാജ്യത്തിൻ്റെ ഉറച്ച് നിലപാട് അൽ മസ്യാദ് എടുത്തുപറഞ്ഞു. തൊഴിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാൻപവർ അതോറിറ്റി നിർണായക പങ്ക് വഹിക്കുന്നു. പ്രവാസി തൊഴിലാളികൾക്കായി ഒരു അഭയകേന്ദ്രം പ്രവർത്തിപ്പിക്കുകയും മനുഷ്യക്കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്നും അൽ മസ്യാദ് കൂട്ടിച്ചേർത്തു.

Related News