മരുഭൂമിയിലെ മയക്കുമരുന്ന് ഫാക്ടറി പൂട്ടിച്ചു

  • 01/08/2024


കുവൈത്ത് സിറ്റി: സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി പൂട്ടിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് ഒരു മരുഭൂമിയിലാണ് ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. മൂന്ന് പേരാണ് ഈ ഫാക്ടറി നടത്തിയിരുന്നത്. അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാർക്കോട്ടിക്സ് ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ റെയ്ഡിൽ 55 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ നാർക്കോട്ടിക് പദാർത്ഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയുൾപ്പെടെ ഏകദേശം 90.5 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ കണ്ടെത്തി.

600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയും അധികൃതർ കണ്ടുകെട്ടി. കൂടാതെ, സൈക്കോട്രോപിക് പദാർത്ഥങ്ങൾ നിർമ്മിക്കുന്നതിനും സെൻസിറ്റീവ് സ്കെയിലിനും ഉപയോഗിക്കുന്ന 12 പ്രത്യേക ഉപകരണങ്ങളും പ്രവർത്തനത്തിൽ കണ്ടെത്തി. നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ കംപ്രസ് ചെയ്യുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യയാണ് ഫാക്ടറിയിൽ സജ്ജീകരിച്ചിരുന്നത്.

Related News