അഗ്നിബാധ തടയൽ നടപടിക്രമങ്ങൾ പാലിക്കാത്ത നിരവധി സ്റ്റോറുകൾ പൂട്ടിച്ചു

  • 03/08/2024


കുവൈത്ത് സിറ്റി: സുരക്ഷാ, അഗ്നിബാധ തടയൽ നടപടിക്രമങ്ങൾ പാലിക്കാത്ത 61 സ്റ്റോറുകളും സ്ഥാപനങ്ങളും അടച്ച് പൂട്ടി. വിവിധ ഗവർണറേറ്റുകളില്‍ ജനറൽ ഫയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് നടപടികൾ സ്വീകരിച്ചത്. ആവശ്യമായ അഗ്നിശമന ലൈസൻസുകൾ നേടുന്നതിൽ പരാജയപ്പെട്ടതോടെ അഗ്നി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതും ഉൾപ്പെടെയുള്ള ലംഘനങ്ങളെക്കുറിച്ച് സ്ഥാപനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ജനറൽ ഫയർഫോഴ്സ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും തീപിടിത്തം തടയുന്നതിനും പൊതുജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടികളെന്നും ഫയര്‍ഫോഴ്സ് വിശദീകരിച്ചു.

Related News