വ്യാജ വിസാ കച്ചവടം; കുവൈത്തിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

  • 03/08/2024


കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും നിലവിലില്ലാത്ത സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് റെസിഡൻസി കച്ചവടം നടത്തിയെന്നാരോപിച്ച് സിറിയൻ പൗരത്വമുള്ള 5 പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കമ്പ്യൂട്ടറിൽ ഇല്ലാത്ത സാങ്കൽപ്പിക കമ്പനികളിൽ രജിസ്റ്റർ ചെയ്ത നിരവധി തൊഴിലാളികൾ ഉണ്ടെന്ന് അധികൃതർ കണ്ടെത്തി. വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിൽ ഒരു യഥാർത്ഥ കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ധാരാളം സാങ്കൽപ്പിക സ്ഥാപനങ്ങൾ ഉണ്ടെന്നാണ് വ്യക്തമായത്. ഒരേ രാജ്യക്കാരായ മൂന്ന് പേരുടെ സഹായത്തോടെയാണ് ഇവർ കമ്പനി നടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായത്. 500 ദിനാർ മുതൽ 2000 ദിനാർ വരെയാണ് ഇവർ വിസയ്ക്കായി ഈടാക്കിയിരുന്ന്നത്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News