വിലങ്ങാട് ഉരുൾ പൊട്ടൽ സ്ഥലം ഇസ്‌ലാഹി സെന്റർ പ്രധിനിധികൾ സന്ദർശിച്ചു

  • 05/08/2024


കോഴിക്കോട് - വിലങ്ങാട് ഉരുൾ പൊട്ടൽ പ്രദേശത്തു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധിക ളുടെ കൂടെ കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ ഭാരവാഹികളും സന്ദർശനം നടത്തി.

 വിലങ്ങാട് ഉരുൾ പൊട്ടലിൽ ഒരാളാണ് മരണപ്പെട്ടതെങ്കിലും 15 ഓളം വീടുകൾ പൂർണമായും 80 ഓളം വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.

അപകടാവസ്ഥ മനസ്സിലാക്കിയ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഒരു പാട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. 

പുനരധിവാസമാണ് ഇവിടെത്തെ
നിസ്സഹായരായ
വർക്ക് വേണ്ടത്.

വയനാട് ദുരന്തത്തിൻ്റെ റിപ്പോർട്ടിംഗിനിടയിൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാതെ പോയതിനാൽ അധികാരികളും സുമനസ്സുകളും സന്നദ്ധ സംഘനകളും വിലങ്ങാട് ദുരന്തത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.

സന്ദർശനത്തിന് വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, സെക്രട്ടറി ജമാൽ മദനി, നൗഫൽ വടകര, നസീർ ടിപി , നാസർ മദനി, ഹംറാസ്‌ കൊയിലാണ്ടി, സാലിഹ് അരിക്കുളം, ഉനൈസ് സലാഹി, മൊയ്‌തു കൊടിയുറ, അബൂബക്ർ ജാതിയേരി, വിവി ബഷീർ, കുവൈറ്റ് കെകെ ഐ സി പ്രതിനിധികളായി സക്കീർ കൊയിലാണ്ടി, അസ്‌ഹർ അത്തേരി, ഹാഫിസ് മുഹമ്മദ് അസ്‌ലം, എന്നിവരും പങ്കെടുത്തു.

Related News