കെ. കെ. എം. എ. വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവേദിയും സംഘടിപ്പിച്ചു

  • 08/08/2024

 


കുവൈത്ത് : 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കൊടുങ്ങല്ലൂരിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം ശാന്തിപുരം മൈത്രി ഹാളിൽ വെച്ച് നെഷ അബ്ദുൾ ലെത്തീഫിൻ്റെ ഖിറാഅത്തോടെ ആരംഭിച്ചു. കെ.കെ.എം.എ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സെയ്തു മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു ജില്ലാ സെക്രട്ടറി ഷാനവാസ് സ്വാഗതം ആശംസിച്ചു.
കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസിന് തൃശ്ശൂർ ചേരമാൻ ജുമാ മസ്ജിദ് ഖത്തീദ് ഡോ: മുഹമ്മദ് സലീം നദ്‌വി നേതൃത്വം നൽകി തുടർന്ന് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു. 
മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അറിവിനേയും അവസരങ്ങളേയും വേട്ടയാടി പിടിക്കുന്ന സിംഹങ്ങളാകണം പുതുതലമുറയെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.വിദ്യാഭ്യാസം കൊണ്ട് നല്ല മനുഷ്യരാവുക എന്നതാകണം ലക്ഷ്യമെന്നും അദ്ദേഹം ഉണർത്തി.
കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ് അലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് മേലടി എന്നിവർ ആശംസകൾ നേരുന്നു സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി യു എ ബക്കറും , സെക്രട്ടി അബ്ദുൽ സലാം, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടികൾ നിയന്ത്രിച്ചു.
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ മുൻകാല അവാർഡ് ജേതാവ് കൂടിയായ ഡോ: ഷൈമ വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. ലക്ഷ്യ ബോധത്തോടെയും ആത്മവിശ്വാസത്തോടെയും പഠനം മുന്നോട്ട് കൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകതയും മാർഗ്ഗങ്ങളും നിർദ്ദേശിച്ച ക്ലാസ് , കളികളും കഥകളും അനുഭവ പാഠവങ്ങളും കൊണ്ട് ശ്രദ്ധേയമായി 
എജ്യുകേഷൻ തെറാപ്പിസ്റ്റും സ്പെൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ എച്.യു.ഹാഷിം ഉദ്ബോധന പ്രസംഗം നടത്തി. കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിലും മൂല്യ ബോധമുള്ളവരിക്കുന്നതിലും മാതാക്കൾക്കുള്ള പങ്കിനെ കുറിച്ചും മാതൃത്വത്തിൻ്റെ ശക്തിയെ കുറിച്ചും അനുഭവങ്ങളുടെ വെളിച്ചത്തിൽ സംസാരിച്ച അദ്ദേഹത്തിൻ്റെ പ്രഭാഷണം ഹൃദയസ്പർശിയായി.വിശിഷ്ട അതിഥികളും നേതാക്കളും വിജയികളായ വിദ്യാർത്ഥികൾക്ക് മെമൻ്റോകൾ നൽകി ആദരിച്ചു കെ കെ എം എ തൃശ്ശൂർ ജില്ലാ കമ്മിറ്റി സെക്രട്ടി അബ്ദുൾ ജലാൽ നന്ദി പറഞ്ഞു

Related News