"കേരമഴവില്ല്" ആഘോഷിച്ച് കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ

  • 25/08/2024


കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ "കേരമഴവില്ല് " എന്ന പേരിൽ കുട്ടികളുടെ ചിത്രരചന മത്സരം, എല്ലാവർഷവും നടത്തുന്നതുപോലെ ഈ വർഷവും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ആഗസ്റ്റ് 23 വെള്ളിയാഴ്ച നടത്തുകയുണ്ടായി. സബ്ജൂനിയർസ്, ജൂനിയേഴ്സ്, സീനിയേഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളായി നടത്തിയ മത്സരത്തില്‍ കുവൈറ്റിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റമ്പതിൽപരം കുട്ടികൾ പങ്കെടുത്തു. കേര പ്രസിഡന്റ് ബെന്നി K O അധ്യക്ഷത വഹിച്ച ഉത്ഘാടനയോഗത്തിൽ "കേരമഴവില്ല് 2024" ന്റെ കൺവീനർ ആൻസൺ പത്രോസ് സ്വാഗതം പറയുകയും, കേരട്രെഷറർ ശശികുമാർ
ആശംസകൾ അറിയിക്കുകയും ചെയിതു. പ്രതിഭ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ ശ്രീ സാബു സൂര്യചിത്ര മത്സരങ്ങൾ ഉത്ഘാടനം ചെയിതു . മത്സരാവസാനം സാബു സൂര്യചിത്രക്കും , പ്രോഗ്രാം മെയിൻ സ്പോൺസർ മലബാർ ഗോൾഡിനും ഉള്ള കേരയുടെ ഉപകാരം കൈമാറി . കേര മീഡിയകൺവീനർ ബിനിൽ സ്കറിയ പ്രോഗ്രാമുകൾ ഏകോപിപ്പിക്കുകയും , കേര അബ്ബാസിയ ഏരിയ കൺവീനർ നൈജിൽ, കേരയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ആയ ബിജു S P, പ്രദീപ്, അനിൽSP, ബാബു, രാജൻ, ശ്രീജ അനിൽ, നൂർജഹാൻ, എന്നിവർ മത്സരം നിയന്ത്രിച്ചു. കേര അസിസ്റ്റന്റ് സെക്രട്ടറിയും ഫഹാഹീൽ ഏരിയ കൺവീനറും ആയ ജേക്കബ് ബേബി നന്ദി പ്രകാശിപ്പിക്കുകയും ചെയിതു .മത്സര വിജയികളെ ഉടനെ പ്രഖ്യാപിക്കുന്നതും വിജയികൾക്കുള്ള സമ്മാനങ്ങൾ കേര നടത്തുന്ന ഓണ പ്രോഗ്രാമിൽ വിതരണം ചെയ്യുന്നതുമാണ്. എല്ലാ മത്സരാർത്ഥികൾക്കും ഉള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയിതു .

Related News