മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഹൗസ് അവാര്‍ഡ്

  • 26/08/2024


ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ (IGC) 2023-24 വര്‍ഷത്തെ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഹൗസ് അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യന്‍ ജ്വല്ലറി മേഖലയിലെ ഏറ്റവും പ്രമുഖ അവാര്‍ഡുകളിലൊന്നാണ് ഐ ജി സി എക്‌സലന്‍സ് അവാര്‍ഡ്. ഇതില്‍ റെസ്‌പോണ്‍സിബിള്‍ ജ്വല്ലര്‍ എന്ന കാറ്റഗറിയിലാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. നിയമാനുസൃതമായ ഉറവിടങ്ങളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വര്‍ണ്ണവും ഡയമണ്ടും മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്  ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും. ഇതിനെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്.

ബംഗളുരുവിലെ ഹില്‍ട്ടന്‍ മാന്യത ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് വേണ്ടി ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സുന്ദരവല്ലി നാരായണ്‍സ്വാമിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡ് എല്‍ എല്‍ സി ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് സീതാരാമന്‍ വരദരാജന്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ബുള്ള്യന്‍ ഹെഡ് ദിലീപ് നാരായണന്‍, ഫിന്‍മെറ്റ് പി ടി ഇ ലിമിറ്റഡ് ഡയറക്ടര്‍ സുനില്‍ കശ്യപ്, റാന്‍ഡ് റിഫൈനറി സി ഇ ഒ പ്രവീണ്‍ ബൈജ്‌നാഥ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കര്‍ണ്ണാടക റീജ്യണല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.

ഐ ജി സിയുടെ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഹൗസ് അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. 'വിവാഹവും ജന്മദിനവും അടക്കം  പവിത്രവും പരിശുദ്ധവുമായ ചടങ്ങുകളിലും സന്തോഷ മൂഹൂര്‍ത്തങ്ങളിലുമെല്ലാം ആളുകള്‍ സ്‌നേഹസമ്മാനമായി നല്‍കുന്നതാണ് സ്വര്‍ണ്ണവും ഡയമണ്ടും. അത് നിയമാനുസൃതമായ സ്രോതസുകളില്‍ നിന്ന് യാതൊരു ചൂഷണങ്ങളുമില്ലാതെ ശേഖരിച്ചതായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ മാത്രമേ ഈ സമ്മാനങ്ങള്‍ക്ക്  പവിത്രതയും പരിശുദ്ധിയും തിളക്കവുമെല്ലാം വര്‍ധിക്കുകയുള്ളൂ. സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് മുതല്‍ ഉപഭോക്താക്കളിലെത്തുന്നത് വരെ ഇക്കാര്യം ഞങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്.' എം പി അഹമ്മദ് പറഞ്ഞു.
“സ്ഥാപിതമായതുമുതൽ തന്നെ ധാർമ്മികതയും, ഉത്തരവാദിത്തവും നിറഞ്ഞ ബിസിനസ് രീതികൾ ശക്തമായി പാലിച്ചു വരുന്ന സ്ഥാപനമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സെന്ന്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ ജ്വല്ലറി ഷോറൂമുകളിൽ സുസ്ഥിരമായ ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നത് മുതൽ,  ഷോറൂമുകളിലും ഓഫീസുകളിലും നിരവധി പരിസ്ഥിതി സൗഹൃദ രീതികൾ അവലംബിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഉത്തരവാദിത്തമുള്ള ഒരു മാതൃകാ സ്ഥാപനമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് തുടരുന്നു”, ഷംലാൽ അഹമ്മദ് വ്യക്തമാക്കി.

ഓരോ രാജ്യത്തെയും നിയമ വ്യവസ്ഥകളും നികുതി സമ്പ്രദായവുമെല്ലാം കൃത്യമായി പാലിച്ചു കൊണ്ടാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ പറഞ്ഞു. 'ഞങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായ സ്വര്‍ണ്ണ ബാറുകള്‍ ഉത്തരവാദിത്തത്തോടെയുള്ളതും പൂര്‍ണ്ണമായും നിയമാനുസൃതവുമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ(LBMA) ക്വാളിറ്റി സര്‍ട്ടിഫൈഡ്  ലണ്ടന്‍ ഗുഡ് ഡെലിവറി ബാറുകള്‍ (LGDB ) ദുബായ് ഗുഡ് ഡെലിവറി ബാറുകള്‍ (DGDB) HUID ഹാള്‍മാര്‍ക്ക്ഡ് ഇന്ത്യന്‍ ഗുഡ് ഡെലിവറി ബാറുകള്‍ എന്നിവയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ വിശ്വസ്ത ജ്വല്ലറി ബ്രാന്‍ഡായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് ' ഒ. അഷര്‍ പറഞ്ഞു.

നിലവില്‍ 13 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 350 ലേറെ ഷോറൂമുകളുണ്ട്.  നിലവില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന 21000 ത്തോളം ജീവനക്കാരാണ് മലബാര്‍ ഗ്രൂപ്പിലുള്ളത്.  100 രാജ്യങ്ങളില്‍ നിന്ന് 15 മില്യനില്‍ അധികം സംതൃപ്തരായ ഉപഭോക്താക്കളും കമ്പനിയ്ക്കുണ്ട്. ഉപഭോക്താക്കള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുള്ളത്

മലബാർ ഗോൾഡ് & ഡയമണ്ട്സ് നിലവിൽ പ്രവർത്തിക്കുന്ന 13 രാജ്യങ്ങളിലെയും, സ്ഥാപനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അതത് പ്രദേശങ്ങളിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേകം  ശ്രദ്ധ ചെലുത്താറുണ്ടെന്ന് മലബാർ ഗ്രൂപ്പ്‌ വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയ വിപത്തുകളെ തടുക്കാൻ ഞങ്ങൾ നടപ്പാക്കിയ നയങ്ങൾ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമായ ഒരു ബ്രാൻഡായി സ്വയം സ്ഥാപിക്കാൻ ഞങ്ങളെ പ്രാപ്‌തമാക്കി.
സാമൂഹിക ബോധവും ഉത്തരവാദിത്തവുമുള്ള ഒരു സ്ഥാപനമായി തുടരുന്നതിന് ഈ നയങ്ങൾ പതിവായി ശക്തിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. 

1993-ല്‍ മലബാര്‍ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ESG (പരിസ്ഥിതി, സാമൂഹികം, ഭരണം) നയങ്ങള്‍ ഒരു പ്രാഥമിക പ്രതിബദ്ധതയായി പിന്തുടർന്നു വരുന്നു. പ്രവര്‍ത്തിക്കുന്ന എല്ലാ ഭൂപ്രദേശങ്ങളിലും അറ്റാദായത്തിന്റെ 5% ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൂപ്പ് മാറ്റിവെക്കുന്നു. തങ്ങളുടെ പ്രധാന ബിസിനസില്‍ ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന കമ്പനികളാണ് ഏറ്റവും വിജയകരമായ കമ്പനികള്‍ എന്ന ശക്തമായ വിശ്വാസത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. മലബാര്‍ ഗ്രൂപ്പിന്റെ ESG ഉദ്യമങ്ങള്‍ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകള്‍ ആരോഗ്യം, പാര്‍പ്പിടം, പട്ടിണി നിര്‍മാര്‍ജനം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം എന്നിവയാണ്


മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 6.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 355 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി - ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. 

Related News