ഇസ്ലാഹി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

  • 26/08/2024


 കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഉംറ സംഘത്തിന് അബ്ബാസിയ ബൽഖിസ് പള്ളി പരിസരത്ത് നിന്ന് സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി. ഷബീർ സലഫിയുടെ നേതൃത്വത്തിൽ 49 പേർ ആണ് പുറപ്പെട്ടത്. ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ മുഹമ്മദ്‌ അസ്‌ലം കാപ്പാട്, സമീർ അലി ഏകരൂൽ, ഹാഫിദ് സ്വാലിഹ് സുബൈർ, മുഹമ്മദ്‌ അഷ്‌റഫ്‌ മദനി ഏകരൂൽ, ഷാജു പൊന്നാനി എന്നിവർ യാത്രയയപ്പ് കോർഡിനേറ്റ് ചെയ്തു. നാട്ടിൽ നിന്ന് കുവൈറ്റിൽ അഥിതിയായെത്തിയ യുവ പ്രഭാഷകൻ ശരീഫ് കാര ഉംറക്ക് പോകുന്നവർക്ക് ഉപദേശം നൽകി.

Related News