കെ.കെ.ഐ.സി അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

  • 27/08/2024

 
 കുവൈത്ത്7 കേരള ഇസ്ലാഹി സെൻറർ "ഇസ്ലാം സമ്പൂർണം, സമാധാനം" എന്ന് ശീർഷകത്തിൽ നടത്തിവരുന്ന "വെക്കേഷൻ കേമ്പയിൻറെ" ഭാഗമായി 23 ആഗസ്റ്റ് 2024 വെള്ളിയാഴച അബ്ബാസിയ അബ്ദുറഹ്മാനിബ്നു ഔഫ് മസ്ജിദിൽ വെച്ച് അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.
 
തിന്മയിൽ നിന്നും നന്മയിലേക്കുള്ള യഥാർത്ഥ വഴികാട്ടി ഇസ് ലാം മാത്രമാണെന്നും, വൃത്തിയുള്ള വ്യക്തി ജീവിതം കെട്ടിപ്പടുക്കാവാൻ ദൈവീക സന്ദേശങ്ങൾ കൊണ്ടേ സാധിക്കുകയുള്ള വെന്നും കെ.കെ.ഐ.സി പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി ഇസ് ലാമും വ്യക്തി സംസ്കരരണവും എന്ന വിശയമവതിരിപ്പിച്ച് സംസാരിക്കവെ വ്യക്തമാക്കി.
 
കുവൈത്ത് സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന വിസ്ഡം യൂത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശരീഫ് കാര കാരുണ്യവാനായ റബ്ബ് എന്ന വിഷയമവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

നാം അനുഭവിക്കുന്ന അനേകായിരം അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവെ അറിഞ്ഞ് സമർപണ ബോധത്തോടെ ജീവിതം നയിക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.
 
കെ.കെ.ഐ.സി ആക്ടിംഗ് പ്രസിഡണ്ട് അസ് ലം കാപാട് ഉത്ഘാടനം നിർവഹിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ കേമ്പയ്ൻ പ്രോഗ്രാമുകൾ വിശദീകരിച്ചു 
അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് പ്രസിഡണ്ട് ഹാഫിള് മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് ജനറൽ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും ഹസ്സാവി യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഷീദ് കണ്ണൂർ നന്ദിയും പ്രകാശിപ്പിച്ചു.

Related News