അമിഗോസ് സ്പോർട്സ് അക്കാദമി ഇന്റർഹൗസ് ഫുട്ബാൾ ടൂർണമെന്റ്

  • 30/08/2024


 കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രശസ്തമായ അമിഗോസ് സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മംഗഫിൽ നടന്ന ടൂർണമെന്റിൽ അണ്ടർ 10, അണ്ടർ 12, അണ്ടർ 14 എന്നീ മൂന്ന് കാറ്റഗറികളിൽ അക്കാദമിയിൽ പരിശീലനം നേടുന്ന നൂറോളം വരുന്ന കുട്ടികൾ മത്സരിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അണ്ടർ 10 വിഭാഗത്തിൽ ദി ഹെറോൻസും അണ്ടർ 12 വിഭാഗത്തിൽ റെഡ് ഡെവിൾസും അണ്ടർ 14 വിഭാഗത്തിൽ ലോസ് ബ്ലാൻകോസും ജേതാക്കളായി. അത്യന്തം ആവേശം വിതറിയ മത്സരങ്ങൾ ദർശിക്കാൻ കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും അമിഗോസ് അക്കാദമി മാനേജ്മെന്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.

അമിഗോസ് സ്പോർട്സ് അക്കാദമി ഡയറക്ടർമാരായ ജോർജ് ജോസഫ്, ഇർഷാദ് ഒമർ, ബിജു ജോണി, മൻസൂർ കുന്നത്തേരി, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ ചേർന്ന് വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. സന്തോഷ്, ആൻഡ്രോയ് എന്നിവർ സംസാരിച്ചു. ഇന്റർ ഹൗസ് ടൂർണമെന്റ്കൾക്ക് പുറമേ കുട്ടികളുടെ മെന്റൽ & ഫിസിക്കൽ കണ്ടീഷനിങ് ക്യാമ്പ്, ഇന്റർ അക്കാദമി ടൂർണ്ണമെന്റ്, ഇന്റർ സ്കൂൾ ടൂർണ്ണമെന്റ്, അസോസിയേഷൻ ടൂർണ്ണമെന്റ്, അക്കാദമി ഫോറിൻ ട്രിപ്പ്, യൂറോപ്പ്യൻ, ഏഷ്യൻ രാജ്യങ്ങളിലെ മുഖ്യധാര ഫുട്ബോൾ ക്ലബ്ബുകളുടെ അക്കാദമികളിലേക്കും, ജൂനിയർ ടീമുകളിലേക്കുമുള്ള സെലക്ഷൻ ട്രയൽസ്, ആനുവൽ അക്കാദമി ഡേ തുടങ്ങിയവ അമിഗോസ് സ്പോർട്സ് അക്കാദമിയുടെ കീഴിൽ നടത്തപ്പെടാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണെന്നും 
ഇതര ജിസിസി രാജ്യങ്ങളിലും അക്കാദമിയുടെ ഫ്രാഞ്ചസികൾ ആരംഭിക്കാനുള്ള പദ്ധതികൾ ഉണ്ടെന്ന് ഡയറക്ടർമാർ അറിയിച്ചു.

അക്കാദമിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രെജിസ്റ്റർ ചെയ്യുന്നതിനുമായി 41141049, 99440497 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News