ബുധനാഴ്ച കുവൈത്ത് ഭാഗിക ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും

  • 15/09/2024


കുവൈത്ത് സിറ്റി: സെപ്തംബർ 18 ബുധനാഴ്ച, കുവൈത്ത് ഭാഗിക ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. പുലർച്ചെ ദൃശ്യമാകുന്ന ഗ്രഹണം, പൂർണ്ണചന്ദ്രനൊപ്പം ഒരേസമയം സംഭവിക്കും. അത് ഭൂമിയുടെ പെൻബ്രയിലൂടെയും നിഴലിലൂടെയും കടന്നുപോകുമ്പോൾ ചന്ദ്രൻ്റെ ഉപരിതലം ഇരുണ്ടതാക്കുന്നു. ചന്ദ്രൻ ആദ്യം ഭൂമിയുടെ പെൻബ്രയിലേക്ക് പ്രവേശിക്കും. ഇത് ക്രമേണ മങ്ങുന്നതിന് കാരണമാകും. തുടർന്ന് ഗ്രഹണത്തിൻ്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ്റെ ഡിസ്കിൻ്റെ വലതുവശത്തുള്ള ഒരു ചെറിയ ഭാഗം കൂടുതൽ വ്യക്തമായി ഇരുണ്ടതാക്കും. അതേ ദിവസം തന്നെ ചന്ദ്രൻ അതിൻ്റെ പൂർണ്ണ ഘട്ടത്തിലെത്തും. പൂർണ്ണമായും വൃത്താകൃതിയിലാണ് ദൃശ്യമാവുക. അതിൻ്റെ ഏറ്റവും ഉയർന്ന തെളിച്ചം 100 ശതമാനമാണെന്നും അൽ അജ്‍രി സയൻ്റിഫിക് സെന്റർ അറിയിച്ചു.

Related News