2027 ഓടെ 100 ശതമാനം കുവൈത്തിവത്കരണം ലക്ഷ്യമിട്ട് കുവൈത്ത് ഓയിൽ കമ്പനി

  • 06/11/2024


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ഹെവി ഓയിൽ വികസനം, റിസർവോയർ പഠനം, എണ്ണ കിണർ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ നിരവധി വർക്ക് ടീമുകൾ റദ്ദാക്കാൻ കുവൈത്ത് ഓയിൽ കമ്പനി പദ്ധതിയിടുന്നു. ഈ തീരുമാനം കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ്റെ (കെപിസി) 2040 വിഷൻ മുന്നിൽ കണ്ടുള്ള ലക്ഷ്യങ്ങൾക്ക് അനുസൃതമാണ്. പ്രത്യേകിച്ചും എണ്ണപ്പാടങ്ങളുടെ വികസനം, റിസർവോയർ പഠനങ്ങളും കിണർ അറ്റകുറ്റപ്പണികളും, ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിച്ച് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

കമ്പനിക്കുള്ളിലെ പൗരന്മാരായ ജീവനക്കാരെ പിന്തുണച്ചും പ്രത്യേക മേഖലകളിൽ കുവൈത്ത് ബിരുദധാരികൾക്ക് അവസരങ്ങൾ സൃഷ്ടിച്ചും 2027 ഓടെ 100 ശതമാനം കുവൈത്തിവത്കരണം നടപ്പാക്കാനാണ് കുവൈത്ത് ഓയിൽ കമ്പനി പദ്ധതിയിട്ടിട്ടുള്ളത്. 2024ൻ്റെ തുടക്കത്തിലെ കണക്കനുസരിച്ച് കമ്പനിയിൽ ആകെ 10,963 ജീവനക്കാരുണ്ട്. അതിൽ 9,446 കുവൈത്തികളാണ് ഉള്ളത്.

Related News