മനുഷ്യക്കടത്ത്, വിസ കച്ചവടം , കള്ളപ്പണം വെളുപ്പിക്കൽ; രണ്ട് പേർ അറസ്റ്റിൽ

  • 06/11/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, വിസ വിൽപ്പന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ആണ് പ്രതികളെ പിടികൂടിയത്. വിപുലമായ അന്വേഷണത്തിൽ വിസ വിൽപന നടത്തി പ്രവാസി തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്ന ഇവർ പദ്ധതിയിട്ടിരുന്നതായി അധികൃതർ കണ്ടെത്തി. എന്നാൽ, ഈ തൊഴിലാളികൾക്ക് അവരുടെ സ്പോൺസർമാരായി ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുമായി നിയമാനുസൃതമായ ബന്ധമില്ലായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണവും നടത്തിയ കൃത്യമായ തെളിവുകൾ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ പ്രതികൾ വിസ വിൽപ്പന സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്നുള്ള നിയമനടപടികൾക്കായി അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News