കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

  • 18/11/2024


കുവൈറ്റ് സിറ്റി: കെ.ഡി.എൻ.എ അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷം നടന്ന പത്ത്‌ - പത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി നസൽ മോഹിദ് നാസിറും കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ എന്നിവരും കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ് സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയും ജേതാക്കളായി.

വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും ഡിസംബർ 6 ന് കബദിൽ വെച്ച് നടക്കുന്ന കെ.ഡി.എൻ.എ പിക്‌നിക്കിൽ വെച്ച് വിതരണം ചെയ്യും. കൂടുതൽ വരങ്ങൾക്ക് 65107033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Related News