19-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്കാര വിതരണം അർമേനിയയിൽ, കുവൈത്തിൽനിന്നും ഷൈനി ഫ്രാങ്കിന്

  • 19/11/2024

 


യെരേവാൻ, അർമേനിയ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ്സ് ഹോട്ടലിൽ ശനിയാഴ്ച (16.11.2024, ശനി) 6.30 ന് നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യൻ പാർലമെൻ്റ് അംഗം സാഗർ ഹൻഡ്രെ എം പി, യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ടെക്നോളജി സെൻറർ ഡയറക്ടർ ഹൈക്ക് മാർഗരീയൻ, അര്‍മേനിയ ഇന്ത്യൻ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ എന്നിവർ മുഖ്യാതിഥികളായിരുന്നു.

 2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ:

- സന്തോഷ് കുമാർ (യുഎഇ)
- രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ)
- ധനേഷ് നാരായണൻ (അർമേനിയ)
- ഷൈനി ഫ്രാങ്ക് (കുവൈറ്റ്)

മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’ (എം.എ.യു.കെ) അർഹരായി. 

കർണാടക മുൻ എംഎൽഎ ഐവൻ നിഗ്ലി, ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജയ്ജോ ജോസഫ്, എംവിആർ ക്യാൻസർ സെൻറർ വൈസ് ചെയർമാൻ അബ്ദുള്ള കോയ, ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡൻറ് ജിൻസ് പോൾ എന്നിവർ സംസാരിച്ചു.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏർപ്പെടുത്തിയത്. ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹറിൻ, കുവൈറ്റ്, യു എ ഇ, അസർബൈജാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.

Related News