തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK)മഹോത്സവം 2k24

  • 08/12/2024


തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ 18 ആം വാർഷികാത്തൊടനുബന്ധിച്ചു മഹോത്സവം 2k24 ആഘോഷിക്കുന്നു 
Dec 13 നു വൈകീട്ടു 4:00 മണിയോടെ American International school, Maidan Hawalliyil വെച്ചാണ് ആഘോഷം 
വർണശബലമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യഅഥിതിയായി ഇന്ത്യൻ ambasador എത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 

നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന welcome dance, കൂടാതെ കുവൈറ്റിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കേളി വാദ്യകലാപീഠം അണിയിചൊരുക്കുന്ന ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. 

സാംസ്കാരിക സമ്മേളനത്തിൽ വെച്ചു 2023/24 പ്രവർത്തനവർഷത്തിൽ 10,+2 വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ, 11 കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. ഒപ്പം ഈ വർഷം ആദ്യമായി +2 തലത്തിൽ കുവൈറ്റിൽ വെച്ചു കൂടുതൽ മാർക്ക്‌ കരസ്തമാക്കിയ (ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 99.4% മാർക്ക് )ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർത്ഥിനി HANNAH Rael ZACHARIAH ആദരിക്കുന്നു. 

സംഘടനയുടെ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും, വനിതാവേദി ജനറൽകൺവീനർ, അഡ്വൈസറി ബോർഡ് അംഗം കൂടാതെ എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള, ഈ വർഷത്തെ ഗർഷോ അവാർഡ് ലഭിച്ച ശ്രീമതി ഷൈനിഫ്രാങ്കോയെ മഹോത്സവം വേദിയിൽ വെച്ച് ആദരിക്കുന്നു.

സാംസ്കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത സിനിമപിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാനാ രാജ് കൂടാതെ ഡിജെ സാവിയോഎന്നിവർ ഒരുക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കുന്നതാണ്. 
മുൻ വർഷങ്ങളിൽ ചെയ്തു പോരുന്ന ഭവന നിർമാണ പദ്ധതി ഈ വർഷവും തുടരുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു 

മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ സ്വാഗതം പറഞ്ഞ press മീറ്റിൽ, President -ബിജു കടവി program convenor-ജഗഡംബരൻ
secretary-മുകേഷ് ഗോപാലൻ
വനിതാവേദി ജനറൽ കൺവീനർ -Jesny ഷമീർ, ട്രെഷർ Thriteesh kumar എന്നിവർ സംസാരിച്ചു. മറ്റു അസോസിയേഷൻ ഭാരവാഹികൾ ആയ 
sijo M l,C D Biju, Jill Chinnan.shana shiju,സകീന അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു

Related News