സ്പാർക്സ് എഫ്. സി. ജേഴ്‌സി പ്രകാശനം ചെയ്തു

  • 08/12/2024



കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ആയ സ്പാർക്സ് എഫ്.സി യുടെ 2024-25 സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. ചുരുങ്ങിയ കാലം കൊണ്ട് കുവൈറ്റിലെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ മാംഗോ ഹൈപ്പർമാർക്കറ്റ് ആണ് ജേഴ്‌സി സ്പോൺസർ ചെയ്തത് .
ജേഴ്‌സിയുടെ പ്രകാശനം മാംഗോ ഹൈപ്പർ ചെയർമാൻ & മാനേജിങ് ഡയറക്ടർ റഫീഖ് അഹ്‌മ്മദ് ശുവൈഖിലെ ഹെഡ് ഓഫീസിൽ വെച്ചു ടീം അംഗങ്ങൾക്ക് കൈമാറി നിർവഹിച്ചു.
കായിക താരങ്ങളെ തന്റെ കഴിവിന്റെ പരമാവധി അകമഴിഞ്ഞു സഹായിക്കുന്ന ഒരു വ്യക്തിയാണ് റഫീഖ് അഹ്‌മ്മദ്.

ക്ലബ് ഒഫീഷ്യലുകളായ അഹമ്മദ് , ദിൽഷാദ് , നിയാസ് & ക്യാപ്റ്റൻ ശരീഫ് എന്നിവർ സന്നിഹിതരായിരുന്നു. 

സ്പാർക്സ് ക്ലബ് 2010 മുതൽ കുവൈത്തിൽ കായികരംഗത്തു നിറഞ്ഞു നിൽക്കുന്നു. കിഫാക് & കിഫ് ലീഗ് മത്സരങ്ങളിൽ സജീവമായി പങ്കാളിത്തം നില നിർത്തി കൊണ്ടിരിക്കുന്നു.
മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി സ്പാർക്സ് ക്ലബിന് കൂടുതൽ സഹായ സഹകരണങ്ങൾ വാഗ്ദാനം നൽകിയതായി ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

Related News