ട്രാസ്ക് മെഡിക്കൽ ക്യാമ്പ് 2K24

  • 09/12/2024


തൃശ്ശുർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹ്യക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശുർ അസോസിയേഷനും 
ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ 06/12/2024ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അബ്ബാസിയ അൽ നാഹിൽ ക്ലിനിക്കിൽ വച്ച് ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈ മെഡിക്കൽ ക്യാമ്പിൽ എഴോളം ഡോക്ടർമാരുടെ സേവനവും ഒരുക്കിയിരുന്നു കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്ന് മെഡിക്കൽ ക്യാമ്പിൽ 150 ലധികം അംഗങ്ങൾ പങ്കെടുത്തു. സാമൂഹ്യക്ഷേമ സമിതി ജോയിന്റ് കൺവീനർ നസിറ ഷാനവാസ് സ്വാഗതവും, സാമൂഹ്യക്ഷേമ സമിതി കൺവീനർ സിജു എം എൽ അദ്ധ്യക്ഷ പ്രസംഗവും നടത്തിയ യോഗത്തിൽ മെഡിക്കൽ ക്യാമ്പിന് സൗകര്യമൊരുക്കിയ ഷിഫ അൽ ജസീറ ഗ്രൂപ്പിന് നന്ദിയും ആശംസയും നേർന്ന് സംസാരിച്ചു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ട്രാസ്‌ക് നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും പൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ,ട്രഷറർ തൃതിഷ് കുമാർ, ഷിഫ അൽ ജസീറ അൽ നാഹിൽ ക്ലിനിക്ക് അഡ്മിനിസ്റ്ററേഷൻ മാനേജർ വിജിത് വി നായർ,ഡപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്,മാർക്കറ്റിങ്ങ് മാനേജർ ഷാഹിദ അബുബക്കർ,മെഡിക്കൽ ഡയറക്ടർ ഡോക്ർ സജ്ജീവ് പ്രസാദ്,ട്രാസ്ക് വൈസ് പ്രസിഡന്റ് ജഗദാംബരൻ, വനിതാ വേദി ജനറൽ കൺവീനർ ജെസ്നി ഷമീർ എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 

 കായിക വിഭാഗം കൺവീനർ ജിൽ ചിന്നൻ, കലാ വിഭാഗം കൺവീനർ ബിജു സി. ഡി,മാധ്യമ വിഭാഗം കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ,വനിതാ വേദി സെക്രട്ടറി ഷാന ഷിജു, വനിതാ വേദി ജോയിന്റ് സെക്രട്ടറി സക്കീന അഷറഫ് തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. തുടർന്ന്
സാമൂഹ്യ ക്ഷേമ സമിതി ജോയിന്റ് കൺവീനർ ബിജു റപ്പായി മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

Related News