കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 11/12/2024




കുവൈറ്റ് : 2025 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. താഹ.കെ വി - പ്രസിഡണ്ട്, മനോജൻ- വൈസ് പ്രസിഡണ്ട്, ഗംഗാധരൻ- സെക്രട്ടറി, യാസർ തിക്കോടി - ജോയന്റ് സെക്രട്ടറി, റസാഖ് - ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീൽ ഏരിയ പ്രതിനിധികളായി മജീദ്.എം.കെ, മുജീബ്. എം, സിദ്ദിഖ്.സി.പി, സന്തോഷ് കുമാർ, നജ്മുദ്ദീൻ, സുരേഷ്. കെ, ജിനു മക്കട, സുനിൽ അരത്തിൽ, സാദിഖ് തൈവളപ്പിൽ എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

മഹിളാവേദി ഫഹാഹീൽ ഏരിയ ഭാരവാഹികളായി ദിവ്യ റിജേഷ് - പ്രസിഡണ്ട്, ഉമൈബാനു- സെക്രട്ടറി, രത്നവല്ലി- ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീൽ ഏരിയ പ്രതിനിധികളായി റീജ സന്തോഷ്, സിമിയ ബിജു, ഷഹീജ ഷഹീർ, ജുമാന, റോസിലി എന്നിവരെയും തെരഞ്ഞെടുത്തു.

ഫഹാഹീൽ ഹാളിൽ ബ്ലൂ മാർട്ട് ഹാളിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡണ്ട് മുജീബ്. എം അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡണ്ട് നജീബ്. പി വി യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ഡാറ്റ സെക്രട്ടറി ഹനീഫ്. സി, നിർവാഹക സമിതി അംഗം ഷാജി. കെ വി എന്നിവർ സംസാരിച്ചു. സിറാജ് ഇരഞ്ഞിക്കൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി സുരേഷ്. കെ സ്വാഗതവും, മനോജൻ നന്ദിയും രേഖപ്പെടുത്തി.

Related News