മഹോത്സവം 2024 അതിവിപുലമായി സംഘടിപ്പിച്ചു

  • 16/12/2024


 കുവൈറ്റ്‌ സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനെട്ടാമത് വാർഷികാഘോഷം മഹോത്സവം 2K24, സാംസ്കാരിക തനിമ ഉയർത്തികാട്ടിയ താലപൊലിയുടെ അകമ്പടിയോടെ കുവൈറ്റിലെ വാദ്യകലാകാരൻമാരുടെ കൂട്ടായ്മയായ കേളി വാദ്യമേള സംഘത്തിന്റെ ചെണ്ടമേളത്തോട് കൂടിയുള്ള ഘോഷയാത്രയോടെ തുടക്കം കുറിച്ചു.

 സംഘടനയിൽ നിന്നും മൺമറഞ്ഞുപോയവരും, വിടപറഞ്ഞുപോയ കലാ-സാംസ്കാരിക പ്രവർത്തകർക്കുമായി ട്രാസ്ക് സാമൂഹ്യ ക്ഷേമ സമിതി കൺവീനർ ആദരാഞ്ജലികൾ അർപ്പിച്ചു. അസോസിയേഷന്റെ പ്രാർത്ഥനാ ഗീതത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ്.ബിജു കടവി അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ മഹോത്സവം 2024 പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതം ആശംസിച്ചു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബിജു കടവി ഭദ്രദീപം തെളിയിച്ചുകൊണ്ട് നിർവ്വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ.ഫിലിപ് കോശി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് കൺട്രി ഹെഡ് ശ്രീ.വിനോദ് കുമാർ, മഹോത്സവം 2024 ഇവന്റ് മെയിൻ സ്പോൺസർ അൽ ഖാലിദ് ഓട്ടോ സി എഫ് ഒ ശ്രീ. മനീഷ് കുമാർ,ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ ഓപ്പറേഷൻ തലവൻ ശ്രീ. അസിമത്ത് സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

 മഹോത്സവം 2024ന്റെ ഇവന്റ് സപ്പോർട്ടിങ് സ്പോൺസർ ഫീനിക്സ് ഗ്രൂപ്പിന്റെ പ്രോഡക്റ്റ് ലോഞ്ചിംഗും ചടങ്ങിൽ വെച്ച് സംഘടിപ്പിച്ചു. തുടർന്ന് ഈ വർഷത്തെ ഗർഷോം അവാർഡ് ജേതാവ് ശ്രീമതി. ഷൈനി ഫ്രാങ്കിനെ ആദരിക്കുകയും, 2023/24ൽ സംഘടനയിലെ അംഗങ്ങളുടെ കുട്ടികളിൽ 10/+2 എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മെറിറ്റവാർഡും മെമെന്റോയും നൽകി ആദരിച്ചു. കൂടാതെ ഈ വർഷത്തെ പരീക്ഷയിൽ കുവൈറ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ കുവൈറ്റ് ടോപ്പർ സ്‌ട്രീം ഹ്യൂമാനിറ്റീസ്
ഹന്ന റയേൽ സക്കറിയ എന്ന വിദ്യാർത്ഥിനിയെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

 ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചു.വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, കളിക്കളം കൺവീനർ അനഘ രാജൻ എന്നിവർ മെഗാ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഈ പ്രവർത്തന വർഷത്തെ സുവനീർ "പ്രയാണം 2K24" മാധ്യമ സമിതി കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ മഹോത്സവം ഇവന്റെ മെയിൻ സ്പോൺസർ അൽ ഖാലിദ് ഓട്ടോ സി എഫ് ഒ മനീഷ് കുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.  

സാമൂഹ്യ ക്ഷേമനിധി കൺവീനർ സിജു. എം.ൽ, കലാ സമിതി കൺവീനർ ബിജു.സി.ഡി, കായിക സമിതി കൺവീനർ ജിൽ ചിന്നൻ, വനിതാ വേദി സെക്രട്ടറി സെക്രട്ടറി ഷാന ഷിജു, വനിതാ വേദി ജോ:സെക്രട്ടറി സക്കീന അഷറഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.  

നൃത്യാദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച വെൽക്കം ഡാൻസ്, പ്രശസ്ത പിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ് ഗിരീഷ്, റയാനാ രാജ് എന്നിവർ ചേർന്നൊരുക്കിയ ഗാനസന്ധ്യയും. ട്രാസ്ക് ട്രഷറർ തൃതീഷ് കുമാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Related News