കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 17/12/2024




കുവൈറ്റ് : 2025 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജിനീഷ് - പ്രസിഡണ്ട്, മനോജ് കുമാർ - വൈസ് പ്രസിഡണ്ട്, സൂരജ് കെ-സെക്രട്ടറി, റിനീഷ് കെ - ജോയന്റ് സെക്രട്ടറി, മജീദ് എംകെപി - ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് സാൽമിയ ഏരിയ പ്രതിനിധികളായി ഷാജി കെവി ,നിജാസ് കാസിം,പ്രകാശൻ എംകെ,സിദ്ദിഖ് അലവി, ലിഥിൻ എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

മഹിളാവേദി സാൽമിയ ഏരിയ ഭാരവാഹികളായി മീനാക്ഷി- പ്രസിഡണ്ട്, ആസിഫ നിജാസ് - സെക്രട്ടറി, റംല വളപ്പിൽ - ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് സാൽമിയ ഏരിയ പ്രതിനിധികളായി അനുഷ പ്രജിത്ത്,ജസീല കുന്നുമ്മൽ,സക്കീന എ എന്നിവരെയും തെരഞ്ഞെടുത്തു.

സാൽമിയ തക്കാര ഹാളിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രതിനിധി ഷാജി കെവി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ഓർഗനൈസിങ് സെക്രട്ടറി മജീദ് എംകെ,ആർട്ട് ആൻഡ് കൾച്ചർ സെക്രട്ടറി താഹ കെവി,ഡാറ്റ സെക്രട്ടറി ഹനീഫ്. സി, നിർവാഹക സമിതി അംഗം നിജാസ് കാസിം,എന്നിവർ സംസാരിച്ചു. രാഗേഷ് പറമ്പത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സൂരജ് കെ സ്വാഗതവും ജിനേഷ് നന്ദിയും രേഖപ്പെടുത്തി.

Related News