കെ കെ എം എ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു

  • 22/12/2024


കുവൈത്ത് : മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പ്രവർത്തനം ശ്ലാഘനീയമാണ് എന്ന് പ്രമുഖ വ്യവസായിയും പി കെ ഗ്രൂപ്പ് ചെയർമാനുമായ പി കെ അഹമ്മദ് സാഹിബ് പറഞ്ഞു. കെ.കെ.എം.എ അംഗങ്ങളായിരിക്കെ മരണപ്പെട്ട ഇരുപത് കുടുംബങ്ങൾക്കുള്ള ക്ഷേമനിധി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കുടുംബത്തിൽ നന്മയുടെ വെളിച്ചം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നും ധാർമ്മികതയും വൈജ്ഞാനികതയും ഒരേ ദിശയിലേക്ക് നീങ്ങേണ്ടുന്ന രണ്ടു ഗുണങ്ങളാണെന്നും ഒരു സമൂഹത്തിൽ വിദ്യാഭ്യാസം വർദ്ധിക്കുമ്പോൾ ആ സമൂഹത്തിൽ ധാർമികത വർദ്ധിക്കണമെന്നും, വിജ്ഞാനം മനുഷ്യൻറെ ഇരുളിനെ അകറ്റാനുള്ളതാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച കൊല്ലം ദഅവ കോളേജ് പ്രിൻസിപ്പൽ ശുഹൈബ് ഹൈതമി പറഞ്ഞു. 
മുതിർന്ന മാധ്യമ പ്രവർത്തകൻ പികെ മാനു മുസ്ലിയാർ, മുഖ്യ രക്ഷാധികാരി കെ സിദ്ദീഖ്, രക്ഷാധികാരി അക്ബർ സിദ്ദീഖ്, കെയർ ഫൗണ്ടേഷൻ സെക്രട്ടറി എൻ. എ മുനീർ, ചെയർമാൻ എ പി അബ്ദുൽ സലാം വർക്കിംഗ് പ്രസിഡൻ്റ് കെ സി റഫീഖ് എന്നിവർ സംസാരിച്ചു.
കെ കെ എം എ സംസ്ഥാന പ്രസിഡൻ്റ് കെ കെ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷനായിരുന്നു. കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖ ഭാഷണം നടത്തി. സോഷ്യൽ പ്രോജക്ട വർക്കിംഗ്. പ്രസിഡണ്ട് ഒ പി ഷറഫുദ്ദീൻ, ഫർവാനിയ സോൺ പ്രസിഡണ്ട് പി പി പി സലീം , ആർട്സ് വൈ. പ്രസിഡൻ്റ് മഹ്മൂദ് പെരുമ്പ, സിറ്റി സോണൽ ജന. സെക്രട്ടറി എൻ കെ അബ്ദുൽ റസാഖ്, ഫർവാനിയ ബ്രാഞ്ച് പ്രസിഡണ്ട് സജ്‌ബീർ, ഫഹാഹിൽ പ്രസിഡണ്ട് നെയിം കാതിരി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ സുബൈർ ഹാജി, അലിക്കുട്ടി ഹാജി, ഓർഗനൈസിങ് സെക്രട്ടറി യു എ ബക്കർ, സെക്രട്ടറി അബ്ദുൽ സലാം, ബഷീർ അമേത്ത്, പാലക്കാട് ജില്ലാ പ്രസിഡൻ്റ് അസീസ് ഹാജി, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ടി എം ഇസ്ഹാഖ് , കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം കെ മുസ്തഫ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഉമ്മർ കാസർഗോഡ് ജില്ലാ ജന. സെക്രട്ടറി ദിലീപ് കോട്ടപ്പുറം, അബ്ദുൽ റഹിമാൻ പടന്ന എന്നിവർ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു. സലീം അറക്കൽ, അബ്ദു കുറ്റിച്ചിറ, ശറഫുദ്ധീൻ എം. സി, മാമു കോയ, ഹനീഫ മൂഴിക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു  
പ്രാർത്ഥന സദസിന് കെ കെ എം എ ജലീബ് ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി സാഹിബ്‌ നേതൃത്വം നൽകി കെ കെ എം എ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എവി മുസ്തഫ നന്ദി പറഞ്ഞു

Related News