ഒഐസിസി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

  • 24/12/2024


കുവൈറ്റ് സിറ്റി: ലീഡർ കെ.കരുണാകരന്റെയും നിലപാടുകളുടെ രാജകുമാരൻ പി.ടി. തോമസിന്റെയും ഓർമദിനം സംയുക്തമായി ഒഐസിസി ഓഫീസിൽ വെച്ച് ആചരിച്ചു. രാഷ്ട്രീയ ഭീമാചാര്യനായിരുന്ന ലീഡർ കെ.കരുണാകരനെയും പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഗാഡ്‌ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ ഉറച്ച നിലപാടുകളെയും അനുസ്മരിച്ചു. 

നാഷൽ കമ്മറ്റി സെക്രട്ടറി ജോയ് കരവാളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാ ചുമതലയുള്ള നാഷണൽ ജനറൽ സെക്രെട്ടറി ബി.സ്. പിള്ള ഉത്ഘാടനം നിർവഹിച്ചു.  

നാഷണൽ സെക്രട്ടറി നിസ്സാം തിരുവന്തപുരം,ലിപിൻ മുഴക്കുന്ന് , മനോജ് റോയ് ചുനക്കര, ബത്താർ വൈക്കം, മാണി പി. ചാക്കോ, അനിൽ ചീമേനി, എബി പത്തനംത്തിട്ട, സിനു ജോൺ, ഈപ്പൻ, നാസർ , അലി ജാൻ, രാമകൃഷ്ണൻ കല്ലാർ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. 

നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു. ലീഡർ കെ.കരുണാകരന്റെയും പി.ടി. തോമസിന്റെയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

Related News