കുവൈറ്റ്‌ മഹാ ഇടവകയുടെ എൽദോപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു

  • 25/12/2024


കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ എൽദോപ്പെരുന്നാൾ (ക്രിസ്തുമസ്‌) ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ്‌ ചർച്ചസിന്റെ പ്രസിഡണ്ടുമായ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. 

ഡിസംബർ 24-ന്‌ രാത്രി സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന തീജജ്വാലാ ശുശ്രൂഷ ഉൾപ്പെടെയുള്ള ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Related News