എൻ.എസ്സ്.എസ്സ്. കുവൈറ്റ് മന്നം ജയന്തി ആഘോഷങ്ങളോടു അനുബന്ധിച്ചു നടത്തുന്ന "DHRUPAD" സംഗീത നിശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • 30/12/2024


 147- ആമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി NSS കുവൈറ്റ് സംഘടിപ്പിക്കുന്ന 'DHRUPAD' എന്ന സംഗീത നിശ 07.02.2025 വെള്ളിയാഴ്ച Hawally Parkലെ, Hawally Palace Auditorium ത്തിൽ വെച്ച് നടത്തപ്പെടും.
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത ഗായകൻ, ആലാപ് രാജുവും അദ്ദേഹത്തിന്റെ മ്യൂസിക്കൽ ബാൻഡ് ആയ ARB യും നയിക്കുന്ന സംഗീത നിശയിൽ തെന്നിന്ത്യയിലെ പ്രശസ്ത യുവ പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരൻ, അപർണ്ണ ഹരികുമാർ എന്നിവരോടൊപ്പം ഈ വർഷത്തെ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, റണ്ണർ അപ്പ് കുമാരി.ദിഷ പ്രകാശ് എന്നിവർ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു

Related News