കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം

  • 11/01/2025


കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻസ് ഹാളിൽ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്, സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ, ഗായകൻ പി ജയചന്ദ്രൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ വാർഷിക റിപ്പോർട്ടും സെക്രട്ടറി അതുൽ ഒരുവമ്മൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2025-26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിലീപ് അരയടത്ത് അവതാരകനും റഷാദ് കൊയിലാണ്ടി അനുവാദകനും ആയി അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി ഐക്യകണ്ഠേന അംഗീകാരം നൽകി. ഷാഹുൽ ബേപ്പൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീർ ബാത്ത, പ്രമോദ് ആർ.ബി, സാജിദ അലി, സുൽഫിക്കർ, അസീസ് തിക്കോടി, നജീബ് പി.വി, സലാം നന്തി, ജലീൽ ചോല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റിഹാബ് തൊണ്ടിയിൽ സ്വാഗതവും അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു. 

2025-26-ലേക്കുള്ള പുതിയ കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ മൈത്രി, ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി, ട്രഷറർ അതുൽ ഒരുവമ്മൽ, എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജിനീഷ് നാരായണൻ, റയീസ് സാലിഹ്, അനു സുൽഫി എന്നിവർ വൈസ് പ്രസിഡന്റുമാരും ഷമീം മണ്ടോളി, മസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ് എന്നിവർ സെക്രട്ടറിമാരുമാണ്. 
വിംഗ് കൺവീനർമാരായി റഷീദ് ഉള്ളിയേരി (കാരുണ്യം) മനോജ്‌ കുമാർ കാപ്പാട് (കലാ സാസ്‌കാരികം) റിഹാബ് തൊണ്ടിയിൽ (ഡാറ്റ & ഐ.ടി) ജഗത് ജ്യോതി (മീഡിയ & പബ്ലിസിറ്റി) ജോജി വർഗീസ് (പബ്ലിക് റിലേഷൻസ്) നിസാർ ഇബ്രാഹിം (സ്പോർട്സ്) വിജിൽ കീഴരിയൂർ (മെഡിക്കൽ) സയ്യിദ് ഹാഷിം (സോഷ്യൽ മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. ജൻഷാദ് പള്ളിക്കര (ഫർവാനിയ) സാദിഖ് തൈവളപ്പിൽ (ഫഹാഹീൽ) മൻസൂർ മുണ്ടോത്ത് (അബ്ബാസിയ) അക്ബർ ഊരള്ളൂർ (ഹവല്ലി & സാൽമിയ) എന്നിവരാണ് ഏരിയ കൺവീനർമാർ. രക്ഷാധികാരികളായി റഊഫ് മഷ്ഹൂർ, ബഷീർ ബാത്ത, പ്രമോദ് ആർ.ബി, സാജിത അലി എന്നിവരെയും തെരഞ്ഞെടുത്തു.

Related News