കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു

  • 13/01/2025

 


കുവൈത്ത് : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു ചടങ്ങിൽ ജമീൽ മുഹമ്മദ് ഖിറാഅത്ത് നടത്തി മുഹമ്മദ് റഈസ് സ്വാഗതവും സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ്‌ അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ചു 
കെ. കെ. എം. എ കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു കെ. കെ. എം. എ. അഞ്ചു ബ്രാഞ്ചിൽ ( സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക ) നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു. 
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ്‌ ( ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ്‌ ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി ( പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി ( സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ ( ക്വിസ് മത്സരം )
വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ്‌ കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു 

ജബ്ബാർ ഗുർപുർ , എ പി അബ്ദുൽ സലാം ( പ്രസംഗ മത്സരം) മദ്ഹ് ഗാന മത്സരം (ഹം സക്കുട്ടി, അജ്മൽ മാസ്റ്റർ ) ക്വിസ് (ജബ്ബാർ ഗുർപൂർ ) അബ്ദുൽ ഖാദിർ സഖാഫി, ഹാഫിള് ബദറുദ്ധീൻ (ഖുർആൻ പാരായണം ) എന്നിവർ വിധി കർത്താക്കളായി. 
കെ. കെ. എം. എ. കേന്ദ്ര, സോൺ ബ്രാഞ്ച് നേതാക്കളും പ്രവർത്തകരുടെയും നിറ സാന്നിധ്യം പരിപാടിക്ക് ആവേശം പകർന്നു കെ. കെ. എം. എ. സിറ്റി ബ്രാഞ്ച് പ്രസിഡന്റ്‌ ശറഫുദ്ധീൻ വള്ളിയും , ഇബ്രാഹിം നൗഫലും രജിട്രേഷനും അഡ്മിൻ കാര്യങ്ങളും നിയന്ത്രിച്ചു അബ്ദുള്ള വാവാട്, ബഷീർ എംകെ, മുനാസ് എന്നിവർ യഥാക്രമം പരിപാടിക്ക് നേത്രത്വം നൽകി. സിറ്റി സോൺ വൈസ് പ്രസിഡന്റ്‌ പി ജാഫർ ഹവല്ലി നന്ദി പ്രകാശിപ്പിച്ചു

Related News