യാത്രയപ്പ് പരിപാടി സംഘടിപ്പിച്ചു

  • 16/01/2025


കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫർവാനിയ സൗത്ത് എക്സിക്യൂട്ടീവ് അംഗവും, നാല്പതിലേറെ വർഷമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചു വരികയും ചെയ്യുന്ന, സൈനുദ്ധീൻ അബ്ദുറഹീം സാഹിബ്‌ അദ്ദേഹത്തിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി കെ. കെ. ഐ.സി ഫർവാനിയ സൗത്ത് യൂണിറ്റ് യാത്രയപ്പ് നൽകി. 

ഇസ്ലാഹി സെന്ററിന്റെ തുടക്കം മുതലേ അതിന്റെ മത പ്രബോധന, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സൈനുദ്ദീൻ കൊല്ലം സ്വദേശിയാണ്. 


യൂണിറ്റ് പ്രസിഡന്റ്‌ അലി ഫസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗംങ്ങളായ അഷ്‌റഫ്‌ ഏകരൂൽ, മുഹമ്മദ്‌ അസ്‌ലം കാപ്പാട് തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി മുനീർ തെക്കിനെടത്ത് സ്വാഗതവും, ദഅവാ സെക്രട്ടറി മുഹമ്മദ്‌ ഇർഷാദ് നന്ദിയും പറഞ്ഞു.

Related News