ഹസ്സൻകോയക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്വീകരണം നൽകി.

  • 17/01/2025


കുവൈത്ത് സിറ്റി : സ്വകാര്യ സന്ദർശത്തിനായി കുവൈറ്റിൽ എത്തിയ കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്ഥാപക അംഗവും, കുവൈറ്റിലെ മുൻകാല സാമൂഹിക പ്രവർത്തകനുമായ ഹസ്സൻകോയക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ്‌ സ്വീകരണം നൽകി. അബ്ബാസിയ സംസം ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ ടി.കെ അബ്ദുൽ നജീബ്, പ്രമോദ് ആർ.ബി, ട്രെഷറർ ഹനീഫ് സി, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ ടി.എസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് നജീബ് പി.വി, ജോയിന്റ് ട്രെഷറർ അസ് ലം ടി.വി, കാരുണ്യം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്നുള്ള മറുപടി പ്രസംഗത്തിൽ നാട്ടിൽ അസോസിയേഷൻ നടത്തുന്ന എല്ലാം കാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ഒ.എം സ്വാഗതവും, നിർവാഹകസമിതി അംഗം മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു.

Related News