വോയ്സ് കുവൈത്ത് പി.കെ.ഭാസ്കരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

  • 21/01/2025

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) പി.കെ.ഭാസ്കരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കുവൈത്ത് മിലിട്ടറി ഹോസ്പിറ്റൽ ജനറൽ സർജൻ ഡോക്ടർ ശങ്കരനാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. 
ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി.
വോയ്സ് കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി,പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഗീത്.കെ,ഗംഗ.ആർ,കാവ്യ ബിജു, ശ്രീശാന്ത്.എസ്.ആർ,മധുസൂദനൻ.കെ.പി,ശ്രീരാഗ്.റ്റി.വി,നിവേദ്യ പ്രസാദ്, ശ്രീഹരി ദിലീപ് എന്നിവർക്ക് വോയ്സ് കുവൈത്ത് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്തിന്റെ പിതാവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ പി.കെ.ഭാസ്കരൻ മെമ്മോറിയൽ അവാർഡുകൾ കുട്ടികളുടെ അസാന്നിദ്ധ്യത്തിൽ മാതാപിതാക്കളും,ബന്ധുക്കളും ഡോക്ടർ ശങ്കരനാരായണനിൽ നിന്നും ഏറ്റുവാങ്ങി.
ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവ് മനോജ് മാവേലിക്കര, സാമൂഹിക പ്രവർത്തകൻ പി.എം.നായർ, ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
ഡോക്ടർ ശങ്കരനാരായണന് ചെയർമാൻ പി.ജി.ബിനു സ്നേഹോപഹാരം നൽകി. 
ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Related News