ടിഫാക്ക് സോക്കർ ഫുട്ബോൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു

  • 21/01/2025


കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) സോക്കർ ഫുട്ബോൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു. 
അഹമ്മദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. 
വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു ടൂർണമെന്റ് ഫ്ലയർ ജെർസൻ ഇന്റർനാഷണൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറൻസിനും മോളി ജേക്കബിനും നൽകി പ്രകാശനം ചെയ്തു. 
തുടർന്ന് ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്തിന്റെ ഒന്നാം വാർഷികവും ന്യൂ ഇയറും പ്രമാണിച്ച് അഹമ്മദി സ്റ്റേഡിയത്തിൽ 
" ഇൻഹൗസ് മാച്ച് " സംഘടിപ്പിക്കുകയും വിജയികൾക്ക് ജേക്കബ് ലോറൻസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 
വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജിബിനു,ജെർസൻ ഇന്റർനാഷണൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറൻസ്, മോളി ജേക്കബ്, ടിഫാക്ക് വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാർഡ്, സെക്രട്ടറി കൃഷ്ണ രാജ്, ടീം കോച്ച് ക്ലീറ്റസ് ജൂസ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡൻസ്റ്റൺ പോളിൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
ടീം അസിസ്റ്റന്റ് മാനേജർ ആന്റണി വിൻസന്റ്, ജോ.ട്രഷറർ റംസി കെന്നഡി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിജോ ജോസഫ്, ജോബ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

Related News