കുവൈറ്റ് എലത്തൂർ അസോസിയേഷൻ ജനറൽ ബോഡി യോഗം 2025

  • 21/01/2025


കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 24നു വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരാനന്തരം ഉച്ചയ്ക്ക് 12.30 മുതൽ ഫഹാഹീൽ തക്കാര റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ജനറൽ ബോഡി മീറ്റിംഗിലേക്കു കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളെയും ക്ഷണിച്ചു കൊള്ളുന്നതായും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക യാക്കൂബ് എലത്തൂർ (99783716) നാസർ എം കെ (66780404) ഹബീബ് ഇ (94452458 ).

Related News